Monday, February 23, 2009

ഒളിച്ചോടിയ ഹൃദയങ്ങള്‍

നെഞ്ചോട്‌ നെഞ്ച്‌ ചേര്‍ത്ത്‌
ആഞ്ഞു പുണര്‍ന്നു കിടന്നാലും
ഹൃദയങ്ങള്‍ ഊര്‍ന്നിറങ്ങി
പുറത്തുപോകും

ഒരു ഹൃദയം കിഴക്കോട്ടും
ഒരു ഹൃദയം പടിഞ്ഞാറോട്ടും

ഏതെങ്കിലുമൊരു ബിന്ദുവില്‍
എന്നെങ്കിലുമൊരിക്കല്‍
കിഴക്കും പടിഞ്ഞാറും
ഒന്നാകുമെന്ന്‌ മോഹിച്ച്‌
രണ്ട്‌ ശരീരങ്ങള്‍ ഒരു കിതപ്പിന്റെ
അവതാളത്തിലേക്ക്‌‌
സ്വയം വിഡ്‌ഢികളാകും.

ഒളിച്ചോടിയ ഹൃദയങ്ങള്‍
പരസ്‌പരം കാണാതിരിക്കാന്‍
മിടിപ്പുകളെ അമര്‍ത്തിവെക്കും.

വഴി തെറ്റി ദിക്കറിയാതെ
ഏത്‌ കടലാഴങ്ങളിലേക്കാണ്‌
അവ ഒറ്റയ്‌ക്കൊറ്റയ്‌ക്ക്‌‌
അടിവെച്ചു നീങ്ങുന്നത്‌?

ഹൃദയങ്ങള്‍ പുറപ്പെട്ടുപോയതില്‍ പിന്നെയാണ്‌
ശരീരങ്ങള്‍ നിത്യശാന്തിയിലേക്ക്‌ അചേതനമായത്‌

13 comments:

Unknown said...

വഴി തെറ്റി ദിക്കറിയാതെ
ഏത്‌ കടലാഴങ്ങളിലേക്കാണ്‌
അവ ഒറ്റയ്‌ക്കൊറ്റയ്‌ക്ക്‌‌
അടിവെച്ചു നീങ്ങുന്നത്‌?

ആദ്യ തേങ്ങ ഞാനുടയ്ക്കാം.
‘ഠേ..!‘

പകല്‍കിനാവന്‍ | daYdreaMer said...

എത്ര പുണര്‍ന്നു കിടന്നാലും നോട്ടം രണ്ടു ദിക്കിലേക്ക് തന്നെ... !!
:)

ശെഫി said...

ഹൃദയങ്ങൾ കാന്തങ്ങൾ പോലെയാണ്. ധ്രുവങ്ങൾ നേരെ വെച്ചാലേ ചേരൂ ഇല്ലെങ്കിൽ അകന്നേ പോവും. എപ്പോഴും എല്ലായ്പോഴും ധ്രുവങ്ങൾ നേരെ തന്നെ വെക്കണമെന്നില്ല.

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

നഷ്ടപ്പെട്ട മറ്റൊരു ഹൃദയം തേടി...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

Abhipraayam thurannu parayunnathil kshamikkuka

enthokkeyo ezhuthaan sramichch onnumallaathe aaya oru kavitha - angane thonni

Unknown said...

തൂലികാ ജാലകം,
പകല്‍ക്കിനാവന്‍
ശെഫി,
രാമചന്ദ്രന്‍,
സന്ദര്‍ശനത്തിനും വായനക്കും സന്തോഷം.

പ്രിയാ.. നന്ദി. ക്ഷമ ചോദിക്കേണ്ട
കാര്യമേയില്ല. ഇങ്ങിനെ
തുറന്നു പറയുന്നതാണ്‌ നല്ലത്‌. സന്തോഷം.

Anonymous said...

"ഒളിച്ചോടിയ ഹൃദയങ്ങള്‍
പരസ്‌പരം കാണാതിരിക്കാന്‍
മിടിപ്പുകളെ അമര്‍ത്തിവെക്കും.
"

വെള്ളരിപ്രാവുകള്‍പോല്‍
പറന്നുല്ലസിക്കാന്‍ കൊതിക്കും
ഹൃദയങ്ങളെ അമര്‍ത്തിവെക്കാന്‍
കഴുയുന്നവര്‍ക്കല്ലയോ വിജയം..!!
-----------------------

മനസ്സിന്റെ താളം മദ്ദളമാക്കിയ ഒരു സുഖം വരികള്‍ക്കിടയില്‍ പതുങ്ങിയിരിക്കുന്നു....... പയ്യെ..പയ്യെ പുറത്ത് വരട്ടെ..

സെറീന said...

വഴി തെറ്റി ദിക്കറിയാതെ
ഏത്‌ കടലാഴങ്ങളിലേക്കാണ്‌
അവ ഒറ്റയ്‌ക്കൊറ്റയ്‌ക്ക്‌‌
അടിവെച്ചു നീങ്ങുന്നത്‌?

വളരെ നന്നായിട്ടുണ്ട് കവിത.

ശ്രീഇടമൺ said...

നെഞ്ചോട്‌ നെഞ്ച്‌ ചേര്‍ത്ത്‌
ആഞ്ഞു പുണര്‍ന്നു കിടന്നാലും
ഹൃദയങ്ങള്‍ ഊര്‍ന്നിറങ്ങി
പുറത്തുപോകും


നന്നായിട്ടുണ്ട്
വരികള്‍....*

sandra said...

ചേതന അറ്റ് പോയാലും ഹൃദയങ്ങള്‍ വേര്‍പെടാതിരുന്നെങ്കില്‍....

Kavitha sheril said...

:)

Sureshkumar Punjhayil said...

Thekkottum Vadakkottum pokunna hridayangale onnu kandethatte ketto... Nannayirikkunnu. Ashamsakal...!!!

Noushad Koodaranhi said...

ഇരുവഴിഞ്ഞി പുഴയുടെ തീരത്ത് ഇത്രത്തോളം അടുത്തിരുന്നിട്ടും
ഇവിടെ എത്താന്‍ ഞാനിത്ര വൈകി പോയി സുഹൃത്തേ....
ഹൃദയങ്ങളില്‍ നിന്ന് ഒന്ന് എന്റെതാനെന്നു
ഞാന്‍ തിരിച്ചറിയുമ്പോള്‍
അവളെന്നോട് കോപിക്കും..

അല്ലെങ്കില്‍ ഞാന്‍ പിന്നീട് പറയാം ബാക്കി..
നിങ്ങള്‍ ഇനിയും തുടര്‍ന്നെഴുതാതിരുന്നാല്‍
നിങ്ങള്ക്ക് തന്നെ തൃപ്തിയാകുമെങ്കില്‍
അങ്ങിനെ ആവട്ടെ,,,
അല്ലെങ്കില്‍ ദയവായി ഇനിയും എഴുതൂ..
അത്ര മേല്‍ മനോഹരമാണ് നിങ്ങള്‍ പറയുന്നത്...