Monday, February 16, 2009

റിയല്‍ എസ്റ്റേറ്റ്‌

സര്‍ക്കാര്‍ ഇടനിലക്കാരനായി
നിന്നതുകൊണ്ട്‌
റിയല്‍ എസ്റ്റേറ്റ്‌ ഭീമന്‍
വന്നു ചോദിച്ചപ്പോള്‍
ഞാനെന്റെ ഹൃദയം വിറ്റു.

ചോദിച്ച വില കിട്ടിയില്ല
പറഞ്ഞ വില തന്നതുമില്ല.

വലിയ ദംഷ്‌ട്രകളുമായി വന്ന
ബുള്‍ഡോസറുകള്‍ ഹൃദയം മാന്തി
അതിലെ ചോര മുഴുവന്‍ ഊറ്റി.

അന്യാധീനപ്പെട്ട ഹൃദയത്തില്‍ നിന്ന്‌
വലിയ നിലവിളികളോടെ
അഛനു അമ്മയും
ആദ്യമിറങ്ങിപ്പോയി.
പിന്നാലെ കൂടപ്പിറപ്പുകളും.
അവരുടെ ശാപത്തിന്റെ ചൂടില്‍
ഹൃദയം പെട്ടെന്ന്‌ ഊഷരമായി.
ഇപ്പോള്‍ ഒരു പുല്‍ക്കൊടിപോലും
അവിടെ വളരുന്നില്ല.

വലിയ വ്യവസായത്തിന്റെ
മതില്‍ക്കെട്ടുകള്‍ ഉയര്‍ന്നപ്പോള്‍
ഹൃദയത്തിന്റെ കവാടത്തിങ്കല്‍
ഞാനുമൊരു അന്യന്‍.
എത്ര താണു കേണിട്ടും
സെക്യൂരിറ്റിക്കാരന്‍
അകത്തേക്ക്‌ കടത്തിവിടുന്നില്ല.
ഹൃദയരഹിതന്‌ ജോലിയില്ല, കൂലിയില്ല.

ഒന്നുമില്ലാത്തവന്‌ ഒന്നു പൊട്ടിക്കരയാന്‍
കണ്ണുനീരും കടം വാങ്ങണം.
പരിസ്ഥിതി താളം തെറ്റിയ
ഹൃദയത്തില്‍ മഴയില്ല, നീരുറവകളില്ല.

10 comments:

Unknown said...

അന്യാധീനപ്പെട്ട ഹൃദയത്തില്‍ നിന്ന്‌
വലിയ നിലവിളികളോടെ
അഛനു അമ്മയും
ആദ്യമിറങ്ങിപ്പോയി.
പിന്നാലെ കൂടപ്പിറപ്പുകളും.
അവരുടെ ശാപത്തിന്റെ ചൂടില്‍
ഹൃദയം പെട്ടെന്ന്‌ ഊഷരമായി.
ഇപ്പോള്‍ ഒരു പുല്‍ക്കൊടിപോലും
അവിടെ വളരുന്നില്ല.

പകല്‍കിനാവന്‍ | daYdreaMer said...

ഒന്നുമില്ലാത്തവന്‌ ഒന്നു പൊട്ടിക്കരയാന്‍
കണ്ണുനീരും കടം വാങ്ങണം.

ആശയം കൊള്ളാം .. അവതരണവും.. ആശംസകള്‍...

ശ്രീ said...

കൊള്ളാം മാഷേ

MMP said...

ആര്‍ദ്രതയുമില്ല

shahir chennamangallur said...

thalakkett photo evideyo kandittundallo ?
:)

Ranjith chemmad / ചെമ്മാടൻ said...

നല്ല അവതരണം..

shahir chennamangallur said...

great narration. Well done.

Unknown said...

പകല്‍ക്കിനാവന്‍,
ഷാഹിര്‍,
ശ്രീ..
ര്‌ഞ്‌ജിത്‌.,
എം.എ.പി

നന്ദി

വീകെ said...

പരിസ്ഥിതി താളം തെറ്റീയ
ഹൃദയത്തിൽ മഴയില്ല,നീരുറവകളില്ല.

അഭിനന്ദനങ്ങൾ.

വിജയലക്ഷ്മി said...

ഇഷ്ടമായി ഈ കവി രോദനം ..അന്യാധീന പ്പെട്ട ഹൃദയ വേദന ....നല്ലവരികള്‍ ..