Wednesday, February 11, 2009

ശപ്‌തം

സംസാരിക്കാന്‍ തുടങ്ങുമ്പോള്‍
തടിച്ചു മലര്‍ന്ന ചുണ്ടുകള്‍
ഒരു വശത്തേക്ക്‌ ചായും
വാക്കുകളില്‍ അവ്യക്തതയുടെ
വൈകൃതം നിറയും.
നാക്ക്‌ തീരെ തുണക്കില്ല
പിന്നെ ഞാനെങ്ങിനെ
ഒന്നുരിയാടും?


നിര തെറ്റിയ കൊന്ത്രമ്പല്ലുകള്‍
മുന്നോട്ടാഞ്ഞു
പുഞ്ചിരിയില്‍ പോലും
വല്ലാത്തൊരശാന്തി
പടര്‍ത്തിക്കളയും.
പിന്നെങ്ങിനെ
ഒന്നു പൊട്ടിച്ചിരിക്കും?


ഞൊണ്ടീ എന്ന വിളിയുടെ
മുള്ളുകളെപ്പേടിച്ച്‌
ഒരു വഴിയ്‌ക്കുമൊന്നിറങ്ങാറില്ല

അപകര്‍ഷതയും അധൈര്യവും
കണ്ണുകളെ താഴോട്ടു വലിയ്‌ക്കും
താഴ്‌ന്നു ചെന്നു മുലകളില്‍
തറയ്‌ക്കുന്ന നോട്ടത്തില്‍
അശ്ലീലം മണത്തതിനാല്‍
ഒരു പെണ്ണും പ്രണയം തന്നില്ല

കുനിഞ്ഞും കുമ്പിട്ടും
വളഞ്ഞുപോയ
മുതുകില്‍ വളര്‍ന്ന
കൂനില്‍ ഞെരുക്കി
ആറടി മണ്ണും ശപിയ്‌ക്കും
നിവര്‍ന്നു കിടക്കാന്‍ പോലും
വയ്യാത്തവന്‍, ശവം!
അതുകൊണ്ട്‌ മരിക്കാനും വയ്യ!

10 comments:

Unknown said...

അപകര്‍ഷതയും അധൈര്യവും
കണ്ണുകളെ താഴോട്ടു വലിയ്‌ക്കും
താഴ്‌ന്നു ചെന്നു മുലകളില്‍
തറയ്‌ക്കുന്ന നോട്ടത്തില്‍
അശ്ലീലം മണത്തതിനാല്‍
ഒരു പെണ്ണും പ്രണയം തന്നില്ല

Anonymous said...

ഹോ..മുതുക് വളഞ്ഞ കൂനാ
നിന്‍ അന്തര്‍ഗ്ഗതം
അവളറിയാഞ്ഞല്ല
നിന്‍ കണ്ണുകളുടെ താഴ്ചയും
കാഴ്ചയും അവള്‍ കാണുന്നു

തല കിടക്കുമ്പോള്‍
കാലെഴുന്നെല്‍ക്കും
വിരൂപമാണ് നിന്റെ ശാപം
എന്നാലും ഒരു കണ്ണ്പൊട്ടിയെ
കണ്ടെത്തിയാല്‍- പിന്തുടരുക.

സ്വര ഭംഗിയിലാണവളുടെ കാഴ്ചയും
പ്രണയവുമെന്നതിനാല്‍
പൊന്തക്കാടുകള്‍ തേടിയിറങ്ങുക
ഉറക്കെ പാടുക, സ്വരം നന്നാക്കുക
ജാസിയായ്-കുഞ്ഞിക്കൂനനായ്
നിനക്കുയരാം,കീഴടക്കാം

നിന്‍ തടിച്ച ചുണ്ടുകളുടെ കോട്ടമാണ്
രാഗത്തിന്റെ താളം
കുഴഞ്ഞ് മറയുന്ന നാവാണ് നിന്റെ
ഗാനത്തിന്റെ ഈണം.
രാഗ സംഗതികള്‍
സ്വന്തമാക്കി അവളുടെ
കയ്യെത്താദൂരത്തിരുന്ന്
ഉറക്കെ പാടുക.
അവള്‍ വരും തീര്‍ച്ച
നിന്നെ പ്രണയിക്കും
അതുറപ്പ്.

നിന്നെ തഴുകി തലോടുമ്പോള്‍ പറയൂ…
മുതുകില്‍ തലോടരുത് കരളെ..
അവിടെ നിനക്കായ് ഞാന്‍
മൂലധനം പേറുന്നു .
നമ്മെ കോര്‍ത്തിണക്കിയ മൂലധനം!
സ്നേഹത്തിന്റെ ഭാണ്ഡം !!
എന്റെ ജീവിതയാത്രയില്‍
നിന്നെപ്പോലെ ഒഴിവാക്കാനാകാത്ത
എന്റെ ഭാഗ്യത്തിന്റെ ഭാണ്ഡം.

മയൂര said...

‘ഇല്ല‘കളുടെയെണ്ണം കൂടുമ്പോള്‍ ഇല്ലാത്തതെന്തോ ഒന്നുണ്ടാകുന്നു...

ശപ്‌തം ; ശക്തം.

ലേഖാവിജയ് said...

വൈരൂപ്യത്തെപ്പറ്റി മനോഹരമായി എഴുതിയല്ലൊ സാദിഖ് :)

B Shihab said...

ശപ്‌തം
kollam

പകല്‍കിനാവന്‍ | daYdreaMer said...
This comment has been removed by the author.
പകല്‍കിനാവന്‍ | daYdreaMer said...
This comment has been removed by the author.
പകല്‍കിനാവന്‍ | daYdreaMer said...

കുനിഞ്ഞും കുമ്പിട്ടും
വളഞ്ഞുപോയ
മുതുകില്‍ വളര്‍ന്ന
കൂനില്‍ ഞെരുക്കി
ആറടി മണ്ണും ശപിയ്‌ക്കും
നിവര്‍ന്നു കിടക്കാന്‍ പോലും
വയ്യാത്തവന്‍, ശവം!
അതുകൊണ്ട്‌ മരിക്കാനും വയ്യ!

Good Lines..

Sapna Anu B.George said...

സുന്ദരമായ എഴൂത്ത് മുഹമ്മദ് സാദിക്ക്

Unknown said...

റൂമി,
മയൂര,
ലേഖാ.
ഷിഹാബ്‌,
പകല്‍ക്കിനാവന്‍
സപ്‌ന,
എല്ലാവര്‍ക്കും നന്ദി.
പുതിയ ബ്ലോഗിലെ ആദ്യ പോസ്‌റ്റാണിത്‌.